Zygo-Ad

ഗ്യാനേഷ് കുമാർ രാജി വെക്കുക: എസ്.ടി.യു. തലശ്ശേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു


തലശ്ശേരി: ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കുക, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ടി.യു. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. തലശ്ശേരി ജൂബിലി മാർക്കറ്റ് പരിസരത്താണ് പരിപാടി നടന്നത്.

മോട്ടോർ തൊഴിലാളി ഫെഡറേഷൻ തലശ്ശേരി ഏരിയ പ്രസിഡന്റ് വി. ജലീൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.ടി.യു. സംസ്ഥാന നേതൃസമിതി അംഗം സാഹിർ പാലക്കൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. നെസീർ പൂക്കോട് സ്വാഗതവും കെ. കെ. അലി നന്ദിയും പറഞ്ഞു.

ചടങ്ങിൽ എം. കെ. ഖാദർ, ടി. കെ. അഷറഫ്, ടി. വി. അഷറഫ്, മജീദ് കെ. ആർ., ബി. അഷറഫ്, ബി. സിറാജ്, ഷാജി പി., ഹംസ പി., നാസർ ടി. പി., എ. വി. സലാം, ഫിറോസ് കെ. വി., സാദിഖ് ഒ. കെ., അഷറഫ് കുന്നോത്ത്, ഷൗക്കത്തലി തുടങ്ങിയവർ സംബന്ധിച്ചു.


വളരെ പുതിയ വളരെ പഴയ