തലശ്ശേരി: രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്-സി.പി.എം. കൂട്ടുകെട്ടിനെതിരെ ബി.ജെ.പി. തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 14-ന് പ്രതിഷേധ ജനസഭ സംഘടിപ്പിക്കുന്നു. വൈകുന്നേരം 4 മണിക്ക് വാടിക്കൽ രാമകൃഷ്ണ മന്ദിരം പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.
തുടർന്ന് നടക്കുന്ന പൊതുയോഗം ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. പാർട്ടി നേതാവ് വി.വി. രാജൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. പ്രകടനത്തിലും പൊതുയോഗത്തിലും നിരവധി പ്രവർത്തകർ പങ്കെടുക്കും.
