തലശ്ശേരി : തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത കളങ്കപ്പെടുത്തിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി തലശ്ശേരി മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ നാലിന് തലശ്ശേരിയിൽ മുസ്ലീം ലീഗ് പ്രതിഷേധ ജ്വാല സംഘടിപ്പിക്കുവാൻ തലശ്ശേരി മണ്ഡലം മുസ്ലീം ലീഗ് നേതൃയോഗം തീരുമാനിച്ചു.ബഷീർ ചെറിയാണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ.കെ.എ.ലത്തീഫ് ,റഷീദ് കരിയാടൻ, സുലൈമാൻ കിഴക്കയിൽ, എൻ.മൂസ, കെ.ഖാലിദ് മാസ്റ്റർ, സി.കെ.പി.മമ്മു, വി.കെ.ഹുസൈൻ ,പള്ളിക്കണ്ടി യൂസഫ് ഹാജി, അസീസ് വടക്കുമ്പാട്,, സി. അഹമ്മദ് അൻവർ, പി.കെ.യൂസഫ് മാസ്റ്റർ, ടി.എച്ച്, സി.കെ.പി.റയീസ് ,പി.വി.മുഹമ്മദ്, കെ.കുഞ്ഞിമൂസ, പി.പി.മുഹമ്മദ് ഷാജിർ ,മഹമൂദ് കാവിൽ,പി .പി .മുഹമ്മദലി, കെ.പി,ജംഷീർ മഹമൂദ്, അഫ്സൽ മട്ടാമ്പ്രം പ്രസംഗിച്ചു.
