തലശ്ശേരി: വിദ്യാരംഗം കലാസാഹിത്യവേദി തലശ്ശേരി സൗത്ത് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനോദ്ഘാടനവും തുള്ളൽ ശിൽപശാലയും സംഘടിപ്പിച്ചു. തലശ്ശേരി ഗവൺമെന്റ് എൽ.പി സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത തുള്ളൽ കലാകാരൻ കലാമണ്ഡലം മഹേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാർത്ഥികളിൽ പരമ്പരാഗത കലകളോടുള്ള താല്പര്യം വളർത്തുന്നതിനും കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ശിൽപശാല സംഘടിപ്പിച്ചത്. ഉപജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
