തലശ്ശേരി: തലശ്ശേരി മുൻസിപ്പൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചരിത്ര യാത്രയ്ക്ക് തുടക്കമായി. രാവിലെ ആറു മണിക്ക് സ്റ്റേഡിയം പള്ളി പരിസരത്ത് വെച്ച് മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ.പി. മമ്മു യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. യാത്രയ്ക്ക് നേതൃത്വം നൽകുന്ന റഷീദ് കരിയാടൻ, റഷീദ് തലായി, മഹറൂഫ് ആലഞ്ചേരി എന്നിവർ ചടങ്ങിൽ വെച്ച് പതാക ഏറ്റുവാങ്ങി.
പാലക്കൽ സാഹിർ, എ.കെ. സഖറിയ, സി.കെ.പി. റയീസ്, ഷെറിൻ ചൊക്ളി, കെ.സി. തസ്നി, മുൻസിപ്പൽ കൗൺസിലർമാരായ റഹ്മാൻ തലായി, ഷഹനാസ് മൻസൂർ, സമീറ കൊടുവള്ളി, യൂത്ത് ലീഗ് മുൻസിപ്പൽ ഭാരവാഹികളായ റുഫൈസ് ഉവൈസ്, മുനീർ കൈവട്ടം, മുൻ യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.പി. സിറാജ്, കാത്താണ്ടി മജീദ് എന്നിവർ സംബന്ധിച്ചു.
