തലശ്ശേരി: തലശ്ശേരി മഹാത്മ കോളേജിന്റെ കുടുംബസംഗമവും ചലച്ചിത്ര ശിബിരവും സംഘടിപ്പിച്ചു. പാരിസ് പ്രസിഡൻസി ഹാളിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പ്രമുഖ ഗായകനും സാംസ്കാരിക പ്രവർത്തകനുമായ വി.ടി. മുരളി നിർവ്വഹിച്ചു.
മുൻ അധ്യാപകരും വിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ വിവിധ സാംസ്കാരിക പരിപാടികളും ചലച്ചിത്ര സംവാദവും നടന്നു. കോളേജിലെ പഴയകാല ഓർമ്മകൾ പങ്കുവെക്കാനും സൗഹൃദം പുതുക്കാനുമുള്ള അവസരമായി കുടുംബസംഗമം മാറി. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും സംഘാടകസമിതി ഭാരവാഹികളും പങ്കെടുത്തു.
