തലശ്ശേരി: ആക്രി സാധനങ്ങൾക്കിടയിൽ നിന്ന് ലഭിച്ച തുക ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി തലശ്ശേരി നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾ. വാർഡ് 48-ൽ നിന്ന് പഴയ സാധനങ്ങൾ ശേഖരിക്കുന്നതിനിടെ ലഭിച്ച 7,000 രൂപയാണ് ഹരിതകർമ്മ സേനാംഗങ്ങളായ ബസറിയ, രതീഷ് കുമാർ എന്നിവർ ചേർന്ന് ഉടമസ്ഥയായ ശോഭനയ്ക്ക് കൈമാറിയത്.
വീട്ടിൽ നിന്ന് ഒഴിവാക്കാൻ മാറ്റിവെച്ച പഴയ വസ്തുക്കൾക്കിടയിലാണ് തുക കുടുങ്ങിക്കിടന്നിരുന്നത്. വേർതിരിക്കുന്നതിനിടെ പണം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ തന്നെ വിവരമറിയിച്ച് തുക ശോഭനയ്ക്ക് സുരക്ഷിതമായി കൈമാറുകയായിരുന്നു. പണം തിരികെ ലഭിച്ച സന്തോഷത്തോടൊപ്പം ഹരിതകർമ്മ സേനാംഗങ്ങളുടെ ഉന്നതമായ സത്യസന്ധതയെയും കർമ്മനിരതയെയും നാടൊട്ടുക്ക് പ്രശംസിക്കുകയാണ്.
