Zygo-Ad

തലശ്ശേരി മട്ടാമ്പ്രം തീരദേശ സംരക്ഷണത്തിന് പുലിമൂട്ട് നിർമ്മിക്കണമെന്ന് ആവശ്യം: ഫിഷറീസ് മന്ത്രിക്ക് മുസ്‌ലിം ലീഗ് നിവേദനം നൽകി


തലശ്ശേരി തീരദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും മട്ടാമ്പ്രം മേഖലയിലെ രൂക്ഷമായ കടലാക്രമണത്തിനും തീരശോഷണത്തിനും ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് മട്ടാമ്പ്രം വാർഡ് കമ്മിറ്റി നിവേദനം നൽകി. മട്ടാമ്പ്രം ഇന്ദിരാ പാർക്ക് കേന്ദ്രീകരിച്ച് പുലിമൂട്ട് സ്ഥാപിച്ച് തീരദേശ മേഖല സംരക്ഷിക്കണമെന്ന് ഫിഷറീസ് മന്ത്രി ഇ വി അബ്ദുൾ ഗഫൂറിനോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

തലശ്ശേരിയിലെ തീരദേശ ജനത വർഷങ്ങളായി നേരിടുന്ന വിവിധ പ്രശ്നങ്ങൾ നിവേദനത്തിൽ വിശദമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശക്തമായ കടൽക്ഷോഭവും തീരശോഷണവും മൂലം തീരത്തോട് ചേർന്നുള്ള വീടുകൾക്കും കെട്ടിടങ്ങൾക്കും നേരിടുന്ന ഭീഷണിയും, മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഉപജീവനമാർഗങ്ങൾക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ ആശങ്കകളും ജനപ്രതിനിധികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

വാർഡ് കൗൺസിലർ റുബ്‌സീന ടി.എം ന്റെ നേതൃത്വത്തിലാണ് വാർഡ് കമ്മിറ്റി ഭാരവാഹികൾ മന്ത്രിക്ക് നിവേദനം കൈമാറിയത്. വാർഡ് കമ്മിറ്റി പ്രസിഡന്റ് സാഹിർ പാലക്കൽ, ജനറൽ സെക്രട്ടറി മജീദ് കെ വി, ട്രഷറർ ഫസൽ കെ, മഹറൂഫ് ആലഞ്ചേരി, ഫൈസൽ പുനത്തിൽ, സാദിഖ്, പി.കെ ഫസൽചേരിക്കൽ, മുനീർ കെ. ആർ, നാസർ പി.കെ, മുനീർ കൈവട്ടം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ