Zygo-Ad

തലശ്ശേരി ആർ.ആർ.എഫ് കേന്ദ്രം സന്ദർശിച്ച് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി സംഘം


തലശ്ശേരി: മാതൃകാപരമായ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി മലപ്പുറം ജില്ലയിലെ കാളികാവ് ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി (ആർ.ആർ.എഫ്) കേന്ദ്രം സന്ദർശിച്ചു. 18 അംഗ പ്രതിനിധി സംഘമാണ് പഠന സന്ദർശനത്തിന്റെ ഭാഗമായി കേന്ദ്രത്തിലെത്തിയത്.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നടപ്പിലാക്കുന്ന അജൈവ മാലിന്യ സംസ്‌കരണ മാതൃകകളും പ്ലാസ്റ്റിക് റീസൈക്ലിംഗ് രീതികളും സംഘം വിലയിരുത്തി. തങ്ങളുടെ പ്രദേശത്തും സമാനമായ രീതിയിൽ കാര്യക്ഷമമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദർശനം.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആർ.ആർ.എഫ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ സംഘത്തിന് വിശദീകരിച്ചു നൽകി. കാളികാവ് ബ്ലോക്ക് പഞ്ചായത്തിലെ വരുംകാല ശുചിത്വ പദ്ധതികൾക്ക് ഈ സന്ദർശനം ഏറെ പ്രയോജനപ്പെടുമെന്ന് പ്രതിനിധികൾ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ