Zygo-Ad

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം: തലശ്ശേരിയിൽ ആയുർവേദ - മർമ്മ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


തലശ്ശേരി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സൈദാർ പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ ആയുർവേദ - മർമ്മ ഹോളിസ്റ്റിക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തലശ്ശേരി മണ്ഡലം എം.എൽ.എ കാരായി രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പ്രദേശവാസികൾക്കായി സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനവും സൗജന്യ മരുന്ന് വിതരണവും പരിശോധനയും ക്യാമ്പിന്റെ ഭാഗമായി ലഭ്യമാക്കി.

വ്യാപാരി വ്യവസായി സമിതിയുടെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ സാമൂഹിക-സേവന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ സംഘടനയുടെ പ്രമുഖ ജില്ലാ, ഏരിയ, യൂണിറ്റ് നേതാക്കളും പ്രദേശവാസികളും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ