Zygo-Ad

എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു


തലശ്ശേരി: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. വീനസ് കോർണർ മൊയ്തു മൗലവി ട്രസ്റ്റ്, കൊടുവള്ളി പ്രിയദർശിനി ക്ലബ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 53-ാം വാർഡ് കമ്മിറ്റി എന്നിവയുടെ joint ആഭിമുഖ്യത്തിലാണ് ആദരവ് സംഘടിപ്പിച്ചത്.

​യു സിയാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി ആസഫലി മുഖ്യാതിഥിയായി. ചടങ്ങിൽ എം പി അരവിന്ദാക്ഷൻ, വാർഡ് കൗൺസിലർ രമ്യ, അനസ് ചാലിൽ, സതീഷ് കുമാർ, സുരേഷ് കുമാർ, സിസ്റ്റർ ഡെയ്സി, റിജിൽ (റീഗൽ ജ്വല്ലറി), കെ ഷമീം എന്നിവർ സംസാരിച്ചു.

​ചടങ്ങിന്റെ ഭാഗമായി ഓണം പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. കൂടാതെ സഹപ്രവർത്തകയ്ക്ക് സ്വന്തം വൃക്ക ദാനം ചെയ്ത് മാതൃകയായ സമരിറ്റാൻ ഹോമിലെ സിസ്റ്റർ ക്ലാരിസിനെ യോഗത്തിൽ പ്രത്യേകമായി ആദരിച്ചു.

വളരെ പുതിയ വളരെ പഴയ