Zygo-Ad

ഓർമ്മകളിൽ റഫി സംഗീതം; തലശ്ശേരിയിൽ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു


തലശ്ശേരി: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 46-ാം ചരമ വാർഷികത്തോടനുബന്ധിച്ച് തലശ്ശേരി മുഹമ്മദ് റഫി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. തലശ്ശേരി ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.

പ്രശസ്ത ഗായകരായ ആബിദ് അൻവർ, പ്രകാശ് ബാബു, ഗോപിക, ഫാറൂഖ് തലശ്ശേരി എന്നിവർ അണിനിരന്ന ഗാനസന്ധ്യ സദസ്സിന് വേറിട്ട അനുഭവമായി. മുഹമ്മദ് റഫി, കിഷോർ കുമാർ, മുകേഷ്, ലതാ മങ്കേഷ്‌കർ, ആശാ ഭോസ്‌ലേ തുടങ്ങിയ വിഖ്യാത ഗായകാ ഗായികമാരുടെ ഹിറ്റ് ഗാനങ്ങൾ ഇവർ വേദിയിൽ അവതരിപ്പിച്ചു. പ്രശസ്ത സംഗീത സംവിധായകൻ കെ.പി. സുശാന്ത് സ്റ്റേജ് നിയന്ത്രിച്ചു.

ഫൗണ്ടേഷൻ പ്രസിഡന്റ് എ.കെ. സക്കരിയയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കാരായി രാജൻ ഉദ്ഘാടനം നിർവഹിച്ചു. വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവർക്ക് ചടങ്ങിൽ ഉപഹാര സമർപ്പണം നടത്തി ആദരിച്ചു.

ജനറൽ സെക്രട്ടറി അസ്ലം ആര്യ, ട്രഷറർ അഫ്സൽ ആദിരാജ, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ മഹ്ബൂബ് പാച്ചൻ, വൈസ് പ്രസിഡന്റ് സാക്കിർ കാത്താണ്ടി, എൻജിനീയർ കെ.സി. സലിം, നിയാസ് ആബൂട്ടി, വി.പി. ഫിറോസ്, വി. നജീബ്, മുഹമ്മദ് ഫസീഷ് എം, കനകൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കൺവീനർ ഫൈസൽ ബിണ്ടി സ്വാഗതവും വൈസ് ചെയർമാൻ എൻജിനീയർ അനീഷ് നന്ദിയും പറഞ്ഞു.


വളരെ പുതിയ വളരെ പഴയ