രാമായണത്തിലെ മൂല്യങ്ങളും സന്ദേശങ്ങളും പുതുതലമുറയ്ക്ക് ലളിതമായി പരിചയപ്പെടുത്തുന്ന "രാമായണം നല്ല പാഠം" എന്ന പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരി ജീജ ഇ.വി. രചിച്ച ഈ കൃതിയുടെ പ്രകാശനച്ചടങ്ങ് തലശ്ശേരി പേൾവ്യൂ ഓഡിറ്റോറിയത്തിൽ വച്ചാണ് നടന്നത്. ചടങ്ങിൽ ചൂരായി ചന്ദ്രൻ മാസ്റ്റർ പുസ്തകം പ്രകാശനം ചെയ്യുകയും മലബാർ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ കെ.സി. സദാനന്ദൻ ആദ്യപ്രതി ഏറ്റുവാങ്ങുകയും ചെയ്തു. ജി.വി. ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ജി.വി. ബുക്സ് മാനേജിംഗ് ഡയറക്ടർ ജി.വി. രാകേശ് അധ്യക്ഷനായ ചടങ്ങിൽ ദിലീപ് കുമാർ സ്വാഗതം ആശംസിച്ചു. പൊന്ന്യം കൃഷ്ണൻ ആശംസാപ്രസംഗവും എഴുത്തുകാരി ജീജ ഇ.വി. മറുപടി പ്രസംഗവും നടത്തി. രാമായണത്തിലെ കഥാസന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും വായനാസൗഹൃദമായ രീതിയിൽ പുതുതലമുറയ്ക്ക് മുൻപിൽ അവതരിപ്പിക്കുന്നതാണ് ഈ കൃതിയെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ധർമ്മത്തിന്റെയും സത്യത്തിന്റെയും സന്ദേശങ്ങൾ ഇന്നത്തെ സമൂഹത്തിനും ഏറെ പ്രസക്തമാണെന്ന് എഴുത്തുകാരി വ്യക്തമാക്കി.
