Zygo-Ad

എസ്‌ഐ ചമഞ്ഞ് ലഹരി വിൽപ്പന: ഫറോക്കിൽ യുവാവ് പിടിയിൽ

 


കോഴിക്കോട്: ഫറോക്കിൽ എസ്‌ഐ ചമഞ്ഞ് എംഡിഎംഎ വൽപ്പന നടത്തിവന്ന യുവാവ് പിടിയിലായി. ഫറോക്ക് ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് എംഡിഎംഎ, എയർ പിസ്റ്റൾ, ഹാൻഡ് കഫ്, പോലീസ് എസ്‌ഐയുടെ വ്യാജ ഐഡി കാർഡ്, യൂണിഫോമിലുള്ള ഫോട്ടോ എന്നിവ പോലീസ് കണ്ടെടുത്തു.

ഡാൻസാഫ് (DANSAF) എസ്‌ഐ ചമഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പുകൾ. എസ്‌ഐ ചമഞ്ഞ് ലഹരി വിൽപ്പനക്കാരിൽ നിന്ന് ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയും പിന്നീട് ഇത് മറ്റ് ആളുകൾക്ക് വിൽപ്പന നടത്തുകയുമായിരുന്നു ഇയാളുടെ രീതി. ഇതിനുപുറമെ എസ്‌ഐ ചമഞ്ഞ് നിരവധി പേരിൽ നിന്ന് ഇയാൾ പണം തട്ടിയതായും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ