Zygo-Ad

കണ്ണൂർ യൂണിവേഴ്സിറ്റി എം എ മലയാളം ഒന്നാം റാങ്ക് ജേതാവിനെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു

 


മുഴപ്പിലങ്ങാട്: കണ്ണൂർ യൂണിവേഴ്സിറ്റി എം.എ. മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഗവൺമെന്റ് ബ്രണ്ണൻ കോളേജിലെ വിസ്മയ സജീവനെ യൂത്ത് കോൺഗ്രസ് ആദരിച്ചു. സി. ദാസന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ കെ.പി.സി.സി. മെമ്പർ വി.പി. അബ്ദുൾ റഷീദ് വിസ്മയയ്ക്ക് ഉപഹാരം സമർപ്പിച്ചു. ചടങ്ങിൽ പി.കെ. അർഷാദ്, കെ. ഇംതിയാസ്, കെ. രാജമ്മ എന്നിവർ പങ്കെടുത്തു സംസാരിച്ചു.


വളരെ പുതിയ വളരെ പഴയ