Zygo-Ad

​ബി.എ ഫിലോസഫിയിൽ രണ്ടാം റാങ്ക് നേടിയ പി. ഐശ്വര്യയെ തലായി വാർഡ് സഭയിൽ അനുമോദിച്ചു

 


തലശ്ശേരി: ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ നിന്നും (2023-26 ബാച്ച്) ബി.എ ഫിലോസഫിയിൽ രണ്ടാം റാങ്ക് നേടി തിളക്കമാർന്ന വിജയം കൈവരിച്ച പി. ഐശ്വര്യയെ അനുമോദിച്ചു. തലശ്ശേരി നഗരസഭയിലെ 39-ാം വാർഡ് തലായി വാർഡ് സഭയിൽ വെച്ച് നടന്ന ചടങ്ങിൽ തലശ്ശേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹെൻട്രി മാസ്റ്റർ ഐശ്വര്യയ്ക്ക് ഉപഹാരം നൽകി ആദരിച്ചു.

​വാർഡിന് അഭിമാനമായി മാറിയ പ്രതിഭയെ നാടിന്റെ ജനപ്രതിനിധികളും പൊതുജനങ്ങളും ചേർന്നാണ് അഭിനന്ദിച്ചത്. ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ മുനീർ, കൗൺസിലർ പ്രീത പ്രദീപ്, കെ. അജേഷ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ