Zygo-Ad

സഹപാഠിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പത്താം ക്ലാസ് വിദ്യാർത്ഥിക്കെതിരെ പോക്സോ കേസെടുത്ത് പിണറായി പോലീസ്

 


പിണറായി: സഹപാഠിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമവും നഗ്നതാ പ്രദർശനവും നടത്തിയെന്ന പരാതിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്കെതിരെ പിണറായി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പിണറായി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു സ്കൂളിലാണ് സംഭവം നടന്നത്.

ക്ലാസ് മുറിയിൽ വെച്ച് സഹപാഠിയായ പെൺകുട്ടിക്ക് മുന്നിൽ യൂണിഫോം അഴിച്ച് നഗ്നത പ്രദർശിപ്പിച്ചതായും ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതായുമാണ് പരാതിയിൽ പറയുന്നത്. ചൈൽഡ് ലൈൻ മുഖേന ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വിദ്യാർത്ഥിക്കെതിരെ മുൻപും സമാനമായ രീതിയിൽ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതരും സംസ്ഥാന ബാലാവകാശ കമ്മീഷനും പോലീസിന് ആവശ്യമായ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. കേസിൽ തുടർനടപടികൾ വേഗത്തിലാക്കാനാണ് പോലീസിന്റെ തീരുമാനം.

 

വളരെ പുതിയ വളരെ പഴയ