തലശ്ശേരി ചിറക്കര സ്വദേശി മുഹമ്മദ് സമീലിനെയാണ് വൻ ലഹരിമരുന്ന് ശേഖരവുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 185 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. വിദ്യാർഥികളെ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് മിഠായിക്കവറുകളിൽ ഒളിപ്പിച്ച് ഇയാൾ ലഹരിമരുന്ന് എത്തിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് സമീലിന്റെ വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ എയർ കൂളറിനുള്ളിൽ കവറുകളിലാക്കി സൂക്ഷിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ഡാൻസാഫ് ടീമും തലശ്ശേരി എഎസ്പിയുടെ സംഘവും ചേർന്ന് നടത്തിയ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് ഈ ലഹരിവേട്ട നടന്നത്.
