Zygo-Ad

അഡ്വ. ടി ആസഫലിയെയും അഡ്വ. ടി പി സാജിദിനെയും തലശ്ശേരി മുസ്ലിം അസോസിയേഷൻ ആദരിച്ചു

 


ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ അഡ്വ. ടി ആസഫലി, കേരള ഹൈക്കോടതിയിൽ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിതനായ അഡ്വ. ടി പി സാജിദ് എന്നിവരെ തലശ്ശേരി മുസ്ലിം അസോസിയേഷൻ (ടി എം എ) ആദരിച്ചു. ടി എം എയുടെ മുൻ പ്രസിഡന്റ് കൂടിയാണ് അഡ്വ. ടി പി സാജിദ്. തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ പാർക്കോ റെസിഡൻസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ടി എം എ പ്രസിഡൻ്റ് ഡോ. ടി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ടി എം എ സെക്രട്ടറി കെ പി മുഹമ്മദ് റഫീക്ക് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് അഡ്വ. കെ എ ലത്തീഫ്, പ്രൊഫ. എ പി സുബൈർ, സി എ അബുബക്കർ, സി കെ പി റയീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആദരവിന് നന്ദി പറഞ്ഞുകൊണ്ട് അഡ്വ. ടി ആസഫലിയും അഡ്വ. ടി പി സാജിദും മറുപടി പ്രസംഗം നടത്തി.

ഇതോടൊപ്പം പ്ലസ് ടു പരീക്ഷയിൽ തലശ്ശേരി ടൗണിലെ വിവിധ സ്കൂളുകളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിക്കുകയുണ്ടായി. പ്രമുഖ മോട്ടിവേഷൻ സ്പീക്കർ എൻ എൻ താജുദ്ദീൻ വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസ് എടുത്തു.


വളരെ പുതിയ വളരെ പഴയ