ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂട് വൃദ്ധമന്ദിരത്തിന്റെ നേതൃത്വത്തിൽ വളണ്ടിയർമാർക്കായി ഏകദിന സാന്ത്വന പരിചരണ ക്യാമ്പ് സംഘടിപ്പിച്ചു. സാന്ത്വന പരിചരണ രംഗത്ത് പ്രമുഖനായ ഡോക്ടർ ടി രമേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് മേജർ പി ഗോവിന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ക്യാമ്പിൽ പങ്കെടുത്ത എഴുപതോളം വളണ്ടിയർമാർക്കായി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. ഡോക്ടർ ടി രമേശൻ, ഐ എ പി സി കേരളയുടെ പാലിയേറ്റീവ് സ്റ്റേറ്റ് കോർഡിനേറ്റർ എം ജി പ്രവീൺ, മലബാർ കാൻസർ സെന്ററിലെ സ്റ്റാഫ് നഴ്സ് ഷീജ എൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ ട്രസ്റ്റ് ട്രഷറർ പി വി ലക്ഷ്മണൻ സ്വാഗതവും മാനേജിങ്ങ് ട്രസ്റ്റി കെ എസ് ശ്രീനിവാസൻ നന്ദിയും പറഞ്ഞു. കെ കെ സന്തോഷ് കുമാർ, സി പി അനിത, കെ കെ സുധാമണി, പി ശ്രീജ, സി സി ബസന്ത്, ടി എം ദിലീപ് കുമാർ, പ്രൊഫസർ കെ കുമാരൻ, കെ അജയകുമാർ, മുഹമ്മദ് അസ്കർ എന്നിവർ ക്യാമ്പ് വിജയകരമായി നടത്തുന്നതിന് നേതൃത്വം നൽകി.
