Zygo-Ad

തലശേരി വടകര റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു ; ജീവനക്കാരെ മർദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം

 


തലശേരി: ചോമ്പാല കുഞ്ഞിപ്പള്ളിയിൽ സ്വകാര്യ ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് തലശേരി വടകര റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു. വിവിധ സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.

കഴിഞ്ഞ ദിവസം സർവീസ് നടത്തുന്നതിനിടെയാണ് ബസ് തടഞ്ഞുനിർത്തി ജീവനക്കാർക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ സർവീസ് നിർത്തിവെച്ച് പണിമുടക്കിലേക്ക് നീങ്ങിയത്. റൂട്ടിലെ പ്രധാന സർവീസുകൾ മുടങ്ങിയതോടെ യാത്രക്കാർ വലഞ്ഞു.

 

വളരെ പുതിയ വളരെ പഴയ