തലശ്ശേരി: ഉമ്മൻചാണ്ടി സർക്കാർ നടപ്പിലാക്കിയ കാരുണ്യ ഇൻഷുറൻസ് പദ്ധതി രാജ്യം വ്യാപകമായി നടത്തപ്പെടേണ്ട പദ്ധതിയാണെന്ന് അന്നത്തെ കേന്ദ്ര മന്ത്രി അരുൺ ജയിറ്റ്ലി ഉമ്മൻചാണ്ടിയെ പ്രശംസിച്ചു കൊണ്ട് പറഞ്ഞിരുന്നു.
ഇത്തരം പ്രവർത്തികളാണ് ഉമ്മൻചാണ്ടിയെ ചരിത്രത്തിൽ അടയാളപ്പെടുത്താൻ ഇടയാക്കിയതെന്ന് ഡിസിസി ജനറൽ സെക്രട്ടറി ഇ ആർ വിനോദ് പറഞ്ഞു.
ഉമ്മൻ ചാണ്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം എൽ എസ് പ്രഭു മന്ദിരത്തിൽ ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
യു ഡി എഫ് ഭരണകാലത്ത് ഒരു രൂപയ്ക്ക് അരി എന്നത് ഉമ്മൻ ചാണ്ടി വിഭാവനം ചെയ്ത പദ്ധതിയായിരുന്നു. കെ എസ് ആർ ടി സിയിൽ മുഴുവൻ സ്ത്രീകൾക്കും സൗജന്യ യാത്ര സംഭവിക്കുമോ എന്ന് സംശയിക്കുന്നവരോട് പറയാനുള്ളത് ഒരു കിലോഗ്രാം അരി അഞ്ച് രൂപ 87 പൈസ സബ്സിഡി കൊടുത്തു ആളുകൾക്ക് റേഷൻ കട വഴി വിതരണം ചെയ്യാൻ കഴിഞ്ഞ പാരമ്പര്യം ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു..അനസ് ചാലിൽ അധ്യക്ഷത വഹിച്ചു. പത്മനാഭൻ കോടിയേരി സ്വാഗതം പറഞ്ഞു.
അഡ്വ സി ജി അരുൺ, കെ പി സാജു, വി എൻ ജയരാജൻ, എം പി അരവിന്ദാക്ഷൻ, സുരേശൻ, സി എം സുധിൻ, പി പി മമ്മൂട്ടി എന്നിവർ സംസാരിച്ചു. തുടർന്ന് നിരവധി പേർ പങ്കെടുത്ത സ്നേഹ വിരുന്നും നടന്നു.
