മഞ്ഞോടി: രാഹുല്‍ ഗാന്ധിയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് തിരുവങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥ നടത്തി. ഡി. സി. സി ജനറല്‍ സെക്രട്ടറി അഡ്വ. സി. ടി സജിത്ത് ഉദ്ഘാടനം ചെയ്തു.
ശിവദാസ് മാറോളി സ്വാഗതം പറഞ്ഞു. രമേശന്‍ കണിയാരത്ത് അധ്യക്ഷത വഹിച്ചു. കെ. ജയരാജന്‍, ഇ. വിജയകൃഷ്ണന്‍, എ. ഷര്‍മ്മിള, പി. എന്‍ പങ്കജാക്ഷന്‍ മാസ്റ്റര്‍, കെ. ജിതേഷ്, കെ. കെ രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
