Zygo-Ad

തലശ്ശേരി നോർത്ത് ഉപജില്ല അലിഫ് അറബിക് ടാലന്റ് എക്സാം നടന്നു


കതിരൂർ: തലശ്ശേരി നോർത്ത് സബ് ജില്ലാ കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംഘടിപ്പിച്ച അലിഫ് അറബിക് ടാലന്റ് എക്സാം കതിരൂർ തരുവണത്തെരു യു പി സ്കൂൾ ഹെഡ്മിസ്ട്രസ് റജില ടീച്ചർ ഉദ്ഘാടനം ചെയ്തു.

സബ് ജില്ലാ പ്രസി. സമീർ പാതിരിയാട് അധ്യക്ഷത വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി അയ്യൂബ് എം.കെ ഭാഷാ സമരാനുസ്മരണ പ്രഭാഷണം നടത്തി. 

സബ് ജില്ലാ സെക്രട്ടറി മുഹമ്മദലി സി.കെ, ഹനീഫ അനീഫി, ഫൈസൽ മാസ്റ്റർ, നസീമ ടീച്ചർ സക്കീന ടീച്ചർ സംസാരിച്ചു. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർ

എൽ.പി. വിഭാഗം: ആയിഷ മെഹ്റിൻ (പിണറായി മാപ്പിള ജെ.ബി.എസ്) ഹലീമ ഷെറിൻ (ശിവപ്രകാശം യു.പി, കായലോട്) നാഫിൽ ബിൻ സുഹൈൽ (പി.സി. ഗുരു വിലാസം യു.പി, വടക്കുമ്പാട്)

യു.പി വിഭാഗം: മുഹമ്മദ് റൈഹാൻ സി.പി (ഗവ.വി.എച്ച്.എസ് എസ്. കതിരൂർ)  മുഹമ്മദ്.കെ (പി.സി. ഗുരു വിലാസം യു.പി, വടക്കുമ്പാട്) മുഹമ്മദ് മിസ്ബാഹ്.കെ.പി (തരുവണത്തെരു യു.പി)

ഹൈസ്കൂൾ: ഫാത്തിമത്തു ശിഫ (കെ.ആർ.എച്ച്.എസ്. പാതിരിയാട് ) മില്ല ജസിൻ (മമ്പറം എച്ച്.എസ്.എസ്) ഹഫ്സ. വി.ആർ (കതിരൂർ ഗവ.വി.എച്ച്. എസ്.എസ് ) ഫാത്തിമത്തുൽ മെഹ്റീൻ (മമ്പറം എച്ച്.എസ്.എസ്)

ഹയർ സെക്കന്ററി: നിഹാ സൈനബ്, സിദ ഫാത്തിമ, ജൽവാ ഹിന്ദ് (മൂന്നുപേരും കതിരൂർ ഗവ.വി.എച്ച് എസ്.എസ്)

പടം : തലശ്ശേരി നോർത്ത് ഉപജില്ലാ കെ. എ. ടി.എഫ് സംഘടിപ്പിച്ച അലിഫ് ടാലന്റ് ടെസ്റ്റ് റജില ടീച്ചർ  ചെയ്യുന്നു.

വളരെ പുതിയ വളരെ പഴയ