Zygo-Ad

തിരുവങ്ങാട് വാർഡിനോട് നഗരസഭ ചിറ്റമ്മനയം സ്വീകരിക്കുന്നതായി പരാതി

 


തലശ്ശേരി : തിരുവങ്ങാട് വാർഡിനോട് നഗരസഭ അധികാരികൾ ചിറ്റമ്മ നയം സ്വീകരിക്കുന്നതായി ആരോപണം. വാർഡിലെ റോഡുകളിൽ ഏറിയ പങ്കും പൊട്ടിപ്പൊളിഞ്ഞ് വാഹന യാത്രക്കാർക്ക് പുറമെ കാൽനടയാത്ര പോലും ദുസ്സഹമാക്കുന്ന സ്ഥിതിവിശേഷമാണ് ഉള്ളത് എന്ന് വാർഡ് കൗൺസിലർ എ ഷർമിള കുറ്റപ്പെടുത്തി.

റോഡുകളുടെ ശോച്യാവസ്ഥയെ പറ്റി ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അറ്റകുറ്റപ്പണികൾക്കുള്ള ഫണ്ട് ഇല്ലെന്നാണ് ലഭിച്ച മറുപടി എന്ന് കൗൺസിലർ പറഞ്ഞു. മഴക്കാലമായതിനാൽ വെള്ളം നിറഞ്ഞ് റോഡിലെ കുഴി ശ്രദ്ധയിൽപ്പെടാതെ വാഹന യാത്രക്കാരും കാൽനടയാത്രക്കാരും വീണ് പരിക്കേറ്റ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കൗൺസിലർ ചൂണ്ടിക്കാട്ടി.

വളരെ പുതിയ വളരെ പഴയ