നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കായി എംബിബിഎസ് ബിഡിഎസ് ഉൾപ്പെടെയുള്ള മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തോടനുബന്ധിച്ച് വ്യക്തിഗത കരിയർ കൗൺസലിംഗ് സംഘടിപ്പിക്കുന്നു. തലശ്ശേരി ദിശ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെന്ററിൽ ജൂലൈ ഇരുപതിന് തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് പ്രോഗ്രാം നടക്കുക.
ഓൾ ഇന്ത്യ മെഡിക്കൽ കൗൺസലിംഗ്, സംസ്ഥാന കൗൺസിലിംഗ്, എയിംസ്, ജിപ്മർ, ഇഎസ്ഐ ക്വാട്ട, എൻആർഐ ക്വാട്ട, ഡീംഡ് മെഡിക്കൽ യൂണിവേഴ്സിറ്റി, മറ്റ് സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളേജുകളിലെ പ്രവേശനം എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾ ഇവിടെ ദൂരീകരിക്കാം. ഓരോ വിദ്യാർത്ഥിയുടെയും നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ പ്രവേശന സാധ്യതകൾ, ഫീസ് ഘടന, ഓപ്ഷൻ രജിസ്ട്രേഷൻ എന്നിവ മനസ്സിലാക്കാൻ സാധിക്കും. പ്രമുഖ നീറ്റ് കൗൺസലർ റമീസ് പാറാൽ കൗൺസിലിങ്ങിന് നേതൃത്വം നൽകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ എണ്ണായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി പൂജ്യം തൊണ്ണൂറ്റിയേഴ് നാലായിരത്തി എണ്ണൂറ്റിയെൺപത്തിയൊന്ന്, ഒൻപതിനായിരത്തി മുന്നൂറ്റി എഴുപത് എൺപത്തിയൊൻപതിനായിരത്തി ഇരുനൂറ്റി നാൽപത്തിനാല് എന്നീ നമ്പറുകളിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
