Zygo-Ad

തലശ്ശേരി പാലയാട് ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റ് കുഴഞ്ഞുവീണു,പ്രതി ഒളിവിൽ

 


തലശ്ശേരി പാലയാട് ചിറക്കുനിയിൽ ജോലിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു. സ്കൂട്ടർ യാത്രികന്റെ മർദനത്തെ തുടർന്ന് ഹൃദ്രോഗിയായ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റ ധർമ്മടം ബ്രണ്ണൻ കോളേജിന് സമീപത്തെ ആയിഷാ മൻസിലിൽ എം ഇസ്മയിലിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ധർമ്മടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് ചിറക്കുനി മേലൂർ റോഡിൽ കുമാർ ബേക്കറിക്ക് സമീപമാണ് സംഭവം നടന്നത്. യാത്രക്കാരനെ ഇറക്കിയ ശേഷം ഇസ്മയിൽ ഓട്ടോ തിരിക്കുന്നതിനിടെ സ്കൂട്ടറിലെത്തിയ പാലയാട് സ്വദേശി പള്ളേരി ബിജു എന്ന ശ്രീകുമാർ ചോദ്യം ചെയ്യുകയും വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. താൻ ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും ശ്രീകുമാർ കഴുത്തിൽ കുത്തിപ്പിടിച്ച് നെഞ്ചിലും വാരിയെല്ലിലും മർദിച്ചതായി ഇസ്മയിൽ പരാതിപ്പെട്ടു. മർദനത്തെ തുടർന്ന് കുഴഞ്ഞുവീണ ഇസ്മയിലിനെ സഹപ്രവർത്തകരാണ് ആശുപത്രിയിലെത്തിച്ചത്. മർദിച്ച ശേഷം ഒളിവിൽ പോയ പ്രതി ശ്രീകുമാറിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ