Zygo-Ad

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തലശ്ശേരി കേന്ദ്രത്തിലേക്ക് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നു


 തലശ്ശേരി: സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) തലശ്ശേരി കേന്ദ്രത്തിലേക്ക് പരിശീലനത്തിനായി കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നു. റെസിഡൻഷ്യൽ സ്‌കീമിലേക്ക് ജിംനാസ്റ്റിക്‌സ് (10-12 വയസ്സ്), വോളിബോൾ (12-15 വയസ്സ്) എന്നീ ഇനങ്ങളിൽ പെൺകുട്ടികൾക്കാണ് അവസരം.

ദേശീയ, സംസ്ഥാന, ജില്ലാതല മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് മുൻഗണന ലഭിക്കും. വോളിബോളിൽ കളി പരിചയമില്ലെങ്കിലും 170 സെന്റിമീറ്ററിൽ കൂടുതൽ ഉയരമുള്ളവർക്കും, ലിബ്രോ വിഭാഗത്തിൽ 160 സെന്റിമീറ്റർ ഉയരമുള്ളവർക്കും പങ്കെടുക്കാം.

താൽപ്പര്യമുള്ളവർ ജനന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, കായിക നേട്ടങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (ഉണ്ടെങ്കിൽ) എന്നിവയുടെ അസ്സലും പകർപ്പും, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, സ്‌പോർട്‌സ്‌കിറ്റ് എന്നിവ സഹിതം ഓഗസ്റ്റ് ഒന്നിന് രാവിലെ 8.30-ന് തലശ്ശേരി സായ് സെന്ററിൽ എത്തിച്ചേരണം.

ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:

ഓഫീസ്: 0490-2324900

ജിംനാസ്റ്റിക്‌സ്: 8299414719, 8921158952

വോളിബോൾ: 9442133238, 8921158952


വളരെ പുതിയ വളരെ പഴയ