Zygo-Ad

കാമ്പ് 2.0 തുടക്കമായി

 


തലശ്ശേരി : എംഎസ്എഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനാ ശാക്തീകരണ ക്യാമ്പയിൻ കാമ്പ് 2.0 കൈവട്ടം ശാഖയിൽ വെച്ച് തുടക്കം കുറിച്ചു. മണ്ഡലം പ്രസിഡന്റ് റാദിൽ കീഴ്മാടത്തിന്റെ അധ്യക്ഷതയിൽ എംഎസ്എഫ് കണ്ണൂർ ജില്ലാ ട്രഷറർ അനസ് കുട്ടകട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. സാഹിർ പാലക്കൽ, അഫ്സൽ മട്ടാമ്പ്രം, ഷഹബാസ് കയ്യത്ത്, അഡ്വ. മുഹമ്മദ് സാഹിദ്, മജീദ്, സഹൽ എന്നിവർ സംസാരിച്ചു. പ്രവർത്തകർ തൂഫാൻ ക്യാമ്പയിനിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും കൈപ്പത്തി പതിപ്പിക്കുകയും ചെയ്തു. ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് കൈവട്ടം ശാഖയിലെ പ്രവർത്തകർക്ക് മണ്ഡലം കമ്മിറ്റി ഫുട്ബോൾ കൈമാറി. യാസീൻ എരഞ്ഞോളി സ്വാഗതവും ത്വയ്യ്ബ് ഇബ്രാഹിം കൃതജ്ഞതയും രേഖപ്പെടുത്തി.


വളരെ പുതിയ വളരെ പഴയ