Zygo-Ad

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു


കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. കേസിലെ പ്രതിയായ ദീപക്കിന്റെ വീട്ടിൽ നിന്നാണ് കത്തി കണ്ടെത്തിയത്.

കേസിൽ അറസ്റ്റിലായ ദീപക്കിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം കത്തി കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനകൾക്കായി കത്തി ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.

ജൂലൈ 19-ന് പുലർച്ചെയാണ് പാളയം മാർക്കറ്റിന് സമീപമുള്ള പുതിയ കോവിലകം പറമ്പിലെ വീട്ടിൽ ബിജുവിനെ കഴുത്തിലും വയറിലും മാരകമായി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ബിജുവിന്റെ ബന്ധുവായ ദീപക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

വളരെ പുതിയ വളരെ പഴയ