കോഴിക്കോട്: മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. ബാലുശ്ശേരി ഉണ്ണികുളം സ്വദേശി കിരണിനെയാണ് എലത്തൂർ പോലീസ് വലയിലാക്കിയത്.
പുള്ളാവൂരിലെ ലോഡ്ജ് വളഞ്ഞാണ് പോലീസ് പ്രതിയെ കുടുക്കിയത്. റെയ്ഡ് നടക്കുമ്പോൾ ലോഡ്ജിൽ പ്രതിയോടൊപ്പം പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഈ കുട്ടിയെ പോലീസ് സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.
പെൺകുട്ടികളെ ഉപയോഗിച്ച് ഇയാൾ ലഹരി കച്ചവടം നടത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
