തലശേരി റെയിൽവേ സ്റ്റേഷനിലെ പാർസൽ സർവീസ് പുനരാരംഭിച്ചു. ദക്ഷിണ റെയിൽവേ ചീഫ് കൊമേഴ്സ്യൽ മാനേജരുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നിലച്ച പാർസൽ സംവിധാനം വീണ്ടും സജീവമാക്കിയത്.
സ്റ്റേഷനിലെ പാർസൽ സർവീസ് നിർത്തിവെക്കാൻ മുൻപ് തീരുമാനമുണ്ടായിരുന്നു. എന്നാൽ ഈ നീക്കത്തിനെതിരെ പ്രദേശവാസികളിൽ നിന്നും വ്യാപാരികളിൽ നിന്നും വൻ പ്രതിഷേധം ഉയർന്നിരുന്നു. ജനവികാരം കണക്കിലെടുത്താണ് ഇപ്പോൾ പാർസൽ കേന്ദ്രം തുറന്നുപ്രവർത്തിക്കാൻ അധികൃതർ ഉത്തരവിട്ടത്. പാർസൽ സർവീസ് പുനരാരംഭിച്ചത് യാത്രക്കാർക്കും വ്യാപാരികൾക്കും വലിയ ആശ്വാസമായിട്ടുണ്ട്.
