Zygo-Ad

ന്യൂ മാഹി: കീം പരീക്ഷയിൽ പതിനൊന്നാം റാങ്ക് നേടിയ ഹൈഫ നൗഫലിനെ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു

 


തലശ്ശേരി: 2026 ലെ കീം (KEAM) പരീക്ഷയിൽ പതിനൊന്നാം റാങ്ക് കരസ്ഥമാക്കി ഉന്നത വിജയം നേടിയ ഹൈഫ നൗഫലിനെ ന്യൂ മാഹി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു. തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സുലൈമാൻ കിഴക്കയിൽ ഹൈഫയ്ക്ക് ഉപഹാര സമർപ്പണം നടത്തി.

ചടങ്ങിൽ യൂത്ത് ലീഗ് മണ്ഡലം ട്രഷറർ തശ്രീഫ് ഉസ്സൻമൊട്ട, പഞ്ചായത്ത് മെമ്പർ ശഹദിയ മധുരിമ, അസ്കർ മധുരിമ, റഫൽ അഷ്റഫ്, നിസാം പുന്നോൽ, നൗഫൽ ഫ്ലോറ എന്നിവർ സംബന്ധിച്ചു.



വളരെ പുതിയ വളരെ പഴയ