കോടിയേരി ഡിസിസി മെമ്പറും മുൻ കോടിയേരി മണ്ഡലം പ്രസിഡണ്ടുമായിരുന്ന കെ പ്രഭാകരന്റെ 12ാം ചരമ വാർഷിക ദിനത്തിൽ കോടിയേരി പാറാൽ മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ മാടപീടിക ഗുംട്ടിയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കെപിസിസി അംഗം വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സി പി പ്രസീൽ ബാബു അധ്യക്ഷത വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി വി സി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.
കെ ശശിധരൻ മാസ്റ്റർ, കെ എം പവിത്രൻ മാസ്റ്റർ, ടി പി പ്രേമനഥൻ മാസ്റ്റർ, പി കെ രാജേന്ദ്രൻ, ദീപ സുരേന്ദ്രൻ, കെ പി ഭാർഗവൻ മാസ്റ്റർ, രമേശൻ തിരുവങ്ങാട്, പി ദിനേശൻ, സന്ദീപ് കോടിയേരി തുടങ്ങിയവർ സംസാരിച്ചു.
