Zygo-Ad

കോടിയേരിയിൽ ആഹ്ലാദ പ്രകടനം നടത്തി


കോടിയേരി: അധികാരത്തിന്റെയും ധാഷ്ഠ്യത്തിന്റെയും മുന്നിൽ ജനാധിപത്യത്തിന്റെ ശക്തി ഒരിക്കൽ കൂടി തെളിഞ്ഞു.

വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധങ്ങൾക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തോടെയുള്ള പോരാട്ടങ്ങൾക്കും മുന്നിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചിരിക്കുന്നു.

ഇനിയും ജനങ്ങളുടെ ശബ്ദം ഉയരും…ഇനിയും ജനാധിപത്യം വിജയിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി വി സി പ്രസാദ് അഭിപ്രായപ്പെട്ടു.

 ബ്ലോക്ക് പ്രസിഡണ്ട് കെ ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഡ്വ. സി ജി അരുൺ, സിപി പ്രസീൽ ബാബു, ഷാജി ചൊക്ലി, സന്ദീപ് കോടിയേരി, വി കെ രാജേന്ദ്രൻ, പി ചന്ദ്രൻ, പ്രഭാകരൻ മനേക്കര തുടങ്ങിയവർ സംസാരിച്ചു.

 പി ദിനേശൻ, എം ഉദയൻ, എം പി പ്രമോദ്, കെ പി ഭാർഗ്ഗവൻ മാസ്റ്റർ, വികെ അനീഷ് ബാബു എം കെ പവിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി

വളരെ പുതിയ വളരെ പഴയ