Zygo-Ad

എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ഞാറ്റുവേല ചന്ത.


തലശ്ശേരി: എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഞാറ്റുവേല ചന്ത എരഞ്ഞോളി കൃഷിഭവൻ സമീപത്ത് നടന്നു. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കാട്ട്യത്ത് പ്രകാശൻ ഉദ്ഘാടനം ചെയ്തു. 

 വൈസ് പ്രസിഡണ്ട് സഫീറ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത്‌ മെമ്പർമാരായ സുശീൽ ചന്ദ്രോത്ത്, കാമ്പിൽ മനോജ്, വിനീത കെ, സുഗതൻ കെ, പി സദാനന്ദൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഇതോടൊപ്പം എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി കുരുമുളക് തൈ വിതരണ ഉദ്ഘാടനവും നടന്നു. 

 കാർഷിക കർമ്മ സേനയുടെയും കർഷകരുടെയും നടീൽ വസ്തുക്കളുടെ വിൽപന നടന്ന ചന്തയിൽ കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ എന്നിവരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. കൃഷി ഓഫീസർ കാവ്യ ടി കെ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് അധീപ് ശങ്കർ നന്ദിയും പറഞ്ഞു

വളരെ പുതിയ വളരെ പഴയ