വയനാട്ടിൽ പനി ബാധിച്ച് ഇരുപത്തിയൊന്നുകാരിയായ ആദിവാസി യുവതി മരണപ്പെട്ടു. പേര്യ ആളാറ്റിൽ കുറ്റിവയൽ ഉന്നതിയിലെ ശ്രീകുട്ടി ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് വയനാട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. പനിയെക്കുറിച്ചും മരണത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
