തലശ്ശേരി ടൗൺ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കൺവെൻഷനും വാഴക്കന്ന് വിതരണവും നാരങ്ങാപ്പുറം ലിഗ് സൗധത്തിൽ വെച്ച് സംഘടിപ്പിച്ചു. കർഷക സംഘം ടൗൺ കമ്മിറ്റി പ്രസിഡന്റ് പി.എം അബ്ദുൾ ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി കെ പി മമ്മു കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയും സി ഒ ടി ഫൈസൽ സ്വാഗത പ്രസംഗം നടത്തുകയും ചെയ്തു. ചടങ്ങിൽ പങ്കെടുത്ത എല്ലാ കർഷകർക്കും വാഴക്കന്നുകൾ സൗജന്യമായി വിതരണം ചെയ്തു.
കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് പി പി മുഹമ്മദലി, പി വി ജലാലുദ്ധീൻ, സി എച്ച് അബ്ദുൾ ജലീൽ, പി സി മൻസുർ, പി എം സി മൊയ്തു ഹാജി, ടി കെ ജമാൽ, എ കെ അബൂട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ കൺവെൻഷനിൽ സംസാരിച്ചു. കർഷകർക്കായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടർ എം കെ അബ്ദുൾ റഹ്മാൻ വിവിധ കൃഷി വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ് എടുത്തു.
