Zygo-Ad

മുഖ്യമന്ത്രി വി.ഡി. സതീശന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ചു; കോഴിക്കോട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു


കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ ഫോട്ടോ നിർമ്മിച്ച്‌ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ കോഴിക്കോട് സ്വദേശിക്കെതിരെ അത്തോളി പോലീസ് കേസെടുത്തു. 

ഉള്ള്യേരി സ്വദേശി കരുണൻ ചാലിലിനെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. യൂത്ത് കോണ്‍ഗ്രസ് ഉള്ള്യേരി മണ്ഡലം പ്രസിഡന്റ് ഷമീൻ പുളിക്കൂല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

 പ്രധാനമന്ത്രിയുടെ ഷൂവില്‍ മുത്തം കൊടുക്കുന്ന രീതിയില്‍ മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി നിർമ്മിച്ച്‌ ഇയാള്‍ ഫേസ്‌ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ