Zygo-Ad

ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി കോട്ടയം പഞ്ചായത്തിൽ കരനെൽ കൃഷിക്ക് തുടക്കമായി

 


പിണറായി : കേരള സംസ്ഥാന കാർഷിക വികസന വകുപ്പിന്റെയും കോട്ടയം പഞ്ചായത്ത് കൃഷിഭവന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന കരനെൽ കൃഷി പദ്ധതിക്ക് തുടക്കമായി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പ്രാദേശിക നെൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിനുമായി കോട്ടയം പഞ്ചായത്തിന്റെ ഈ വർഷത്തെ നെൽകൃഷി വികസന പദ്ധതിയുടെ ഭാഗമായാണ് മുപ്പത് സെന്റ് സ്ഥലത്ത് കരനെൽ കൃഷി ആരംഭിച്ചത്.

കതിർ ജെ എൽ ജി ഗ്രൂപ്പ് തറവാട് വീട്ടിൽ ഒരുക്കിയ കരനെൽ കൃഷിയുടെ നടീൽ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ജലചന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത്‌ അംഗം പി റീന ചടങ്ങിൽ അധ്യക്ഷയായി. കെ അനിൽകുമാർ, വി സി ഷീബ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഡോ. ടി അനർഘ സ്വാഗതവും കൃഷി അസിസ്റ്റന്റ് കെ പി സത്യരാജ് നന്ദിയും പറഞ്ഞു.

പൗർണമി ഇനത്തിലുള്ള നെൽവിത്താണ് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. വി ഷാജി, വി വിമല, വനജ എന്നിവർ കൃഷിക്ക് നേതൃത്വം നൽകി. പഞ്ചായത്തിന്റെ കാർഷിക വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഭക്ഷ്യവിള കൃഷി വ്യാപിപ്പിക്കുന്നതിനും കർഷകരെ നെൽകൃഷിയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനും പ്രാദേശിക ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു.



വളരെ പുതിയ വളരെ പഴയ