Zygo-Ad

മുസ്ലിം അസോസിയേഷൻ പ്രവർത്തക സമിതി യോഗം ചേർന്നു.


തലശ്ശേരി: തലശ്ശേരി മുസ്ലിം അസോസിയേഷൻ സി.എ.അബൂബക്കർ സാഹിബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ വെച്ച് താഴെ പറയുന്ന തീരുമാനങ്ങളെടുത്തു.

അടുത്ത ദിവസങ്ങളിൽ മരണപ്പെട്ട ചരിത്രകാരനായ വി. കെ.കുട്ടു സാഹിബ്, മുതിർന്ന പത്രപ്രവർത്തകനും രാഷ്ട്രീയ നേതാവുമായ കെ.കെ.മുഹമ്മദ് സാഹിബ്, കാന്തലാട്ട് പള്ളി ആജീവനാന്ത ട്രഷററായ എം.എ.പി.അഹമ്മദ് കേയി എന്നിവരെ യോഗം അനുസ്മരിച്ചു.

അവരുടെ പേരിൽ അനുസ്മരണ പരിപാടി 27ന് ശനിയാഴ്ച വൈകു. 4 മണിക്ക് ടി.എം.എ ഓഫീസിൽ നടത്താനും അനുസ്മരണ പ്രഭാഷണം പ്രൊഫ.എ.പി. സുബൈർ, അബ്ദുറഹിമാൻ പെരിങ്ങാടി എന്നിവരെയും തീരുമാനിച്ചു.

തലശ്ശേരി ടൗൺ പരിസരത്തുള്ള സ്കൂളുകളിൽ നിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കാനും, അവർക്ക് കരിയർ ഗൈഡൻസ് ക്ലാസ് കൊടുക്കാനും, അതിന്റെ ട്യൂട്ടറായി റമീസ് പാറാലിനെ ക്ഷണിക്കാനും, ഉന്നത വിജയം കരസ്ഥമാക്കിയ സ്ക്കൂളിനെയും ആദരിക്കാനും തീരുമാനിച്ചു.

 ഇതോടൊപ്പം ടി.എം.എ.യുടെ മുൻ പ്രസിഡണ്ടായ ഇപ്പോൾ ഹൈക്കോടതിയിൽ പ്രോസിക്യൂട്ടറായി തിരഞ്ഞെടുത്ത അഡ്വ. ടി.പി. സാജിദിനെ ആശീർവദിക്കാനും അനുമോദിക്കാനും തീരുമാനിച്ചു. 

ജൂലൈ 11ന് ശനിയാഴ്ച വൈകു. 4 മണിക്ക് തലശ്ശേരി പാർക്കോയിൽ വെച്ച് നടത്താനും ഇതിന്റെ നടത്തിപ്പിന് വേണ്ടി പ്രൊഫ.എ.പി. സുബൈർ ചെയർമാൻ സി.എ. അബൂബക്കർ കൺവീനർ, എ.പി റഹീം എന്നിവരെ ചുമതലപ്പെടുത്തി.

വായനാ കളരി സ്ക്കൂളുകളിൽ പരിചയപ്പെടുത്തുന്നതിന് വേണ്ടി സി എ.അബൂബക്കർ, എ.പി റഹീം, എ.പി. നസീർ, റഫീഖ് എന്നിവരെ ചുമതലപ്പെടുത്തി.

പ്രഫ.എ.പി. സുബൈർ, ഒ. സുലൈമാൻ, എ.പി. റഹീം, സി.ഒ.ടി. ഫസൽ,എ.പി. നസീർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കെ.പി.മുഹമ്മദ് റഫീഖ് സ്വാഗതവും എ.കെ. ഇബ്രാഹിം നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ