തലശ്ശേരി മാഹി മുണ്ടോക്ക് കല്ലാട്ട് ഹൗസിൽ അന്തരിച്ച കേരള സീനിയർ ഹോക്കി മുൻ ഗോൾകീപ്പർ മോഹൻ ദാസ് കല്ലാട്ടിന്റെ വസതിയിലെത്തി കേരള ഹോക്കിക്ക് വേണ്ടി കെ നിയാസ് പുഷ്പചക്രം അർപ്പിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി കെ വി ഗോകുൽ ദാസ്, രക്ഷാധികാരി കെ ജെ ജോൺസൺ മാസ്റ്റർ, ട്രഷറർ തഫ് ലീം മാണിയാട്ട് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വർഷങ്ങളോളം ഗൾഫ് എയർ ദുബായ് മാനേജറായും കേരള ഹോക്കി ടീമിന്റെ ഗോൾകീപ്പറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ എഴുതി പൊട്ടുന്നൊട്ട് എന്ന ചലച്ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയാണ് അന്തരിച്ച മോഹൻദാസ്.
