തലശ്ശേരി: ശ്രീ ആഞ്ജനേയ സേവാ ട്രസ്റ്റ് തിരുവങ്ങാട് തലശ്ശേരിയും കേരള ഗ്രാമീണ ബാങ്ക് തലശ്ശേരി ബ്രാഞ്ച് പൂർവ്വ വിദ്യാർത്ഥികളും സംയുക്തമായി നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ അനിൽ തിരുവങ്ങാടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കേരള ഗ്രാമീണ ബാങ്ക് തലശ്ശേരി ബ്രാഞ്ച് മാനേജർ രാംകുമാർ വി എൻ ഉദ്ഘാടനം ചെയ്തു.
തലശ്ശേരിയിലെ വിവിധ സ്കൂളുകളിലെ തെരഞ്ഞെടുത്ത 200 കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി. 65 ലെയും, 71ലെയും ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത തിരുവങ്ങാട് മുൻ സൈനികനായ കെ വിജയരാഘവനെ വേദിയിൽ ആദരിച്ചു.
പ്രിത ടീച്ചർ ജയമോഹൻ, ബൈജു വി രാജ്, പ്രകാശൻ മേലൂർ, തച്ചോളി അനിൽ ,സൂശിൽ രാജ്, ഷാബിന്ദ്, മോഹനൻ നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. സ്മിതാ ജയമോഹൻ സ്വാഗതവും രഞ്ജൻ കയനാടത്ത് നന്ദിയും പറഞ്ഞു.



