Zygo-Ad

ഡോ. ഫാത്തിമത്ത് ഹെന്നയെ ആദരിച്ചു


തലശ്ശേരി: പാറാൽ ലജ്നത്തുൽ ഇർഷാദ് കമ്മിറ്റി വൈസ് പ്രസിഡണ്ടും തലശ്ശേരിയിലെ ജീവ കാരുണ്യ സാമൂഹിക പ്രവർത്തകനുമായ കെ പി നജീബിന്റെ മകൾ ഡോ. ഫാത്തിമത്ത് ഹെന്നയെ ലജ്നത്തുൽ ഇർഷാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

ഡി എൻ ബി ഫാമിലി മെഡിസിനിൽ ദേശീയ തലത്തിൽ ഒന്നാം റാങ്കും പ്രസിഡൻഷ്യൽ അവാർഡും കരസ്ഥമാക്കിയ ഡോ. ഫാത്തിമത്ത് ഹെന്നയെ തലശ്ശേരി എം എൽ എ കാരായി രാജൻ സ്നേഹോപഹാരം നൽകി ആദരിച്ചു. 

പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ പി നജീബ് അധ്യക്ഷത വഹിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ എം എൽ എക്ക് നൽകിയ സ്വീകരണത്തിൽ കോളേജ് മാനേജർ എം പി അഹമ്മദ് ബഷീർ ഉപഹാരം നൽകി.

സി എ അബൂബക്കർ, ഡോ. പി റഷീദ്, ബാണോത്ത് അബൂബക്കർ, ഡോ. അബ്ദുൽ ജലീൽ ഒതായി, പി പി മുസ്തഫ, വി പി മുഹമ്മദലി, വി ടി ഇർഷാദ്, റാഫി പേരാമ്പ്ര, ഫൈസൽ മുഴപ്പിലങ്ങാട്, എം കെ താഹിർ എന്നിവർ പ്രസംഗിച്ചു. ഡോ. ഫാത്തിമത്ത് ഹെന്ന മറുപടി പ്രസംഗം നടത്തി.

വളരെ പുതിയ വളരെ പഴയ