തലശ്ശേരി : യു ഡി എഫ് സർക്കാരിന്റെ , ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായ , കെ എസ് ആർ ടി സി യിൽ സ്ത്രീകൾക്കുള്ള "പ്രിയദർശിനി " സൗജന്യ യാത്രയുടെ തലശ്ശേരി നിയോജക മണ്ഡലം തല ഉത്ഘാടനം, തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്നു.
തലശ്ശേരി - വിരാജ് പേട്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ ,മുനിസിപ്പൽ കൌൺസിലർ നൂറടിച്ചറുടെ അദ്ധ്യക്ഷതയിൽ, മുനിസിപ്പൽ കൌൺസിലർ ടി.വി. റാഷിദ ടീച്ചർ ആദ്യ സൗജന്യ യാത്രയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
മുനിസിപ്പൽ കൗൺസിലർ നൂറ ടീച്ചർ റിബൺ മുറിച്ച് ബസ്സിലേക്ക് പ്രവേശിച്ചു. മുനിസിപ്പൽ കൗൺസിലർ രമ്യ . വി.എ.ആദ്യ ടിക്കറ്റ് സ്വീകരിച്ചു.
എം.പി. അരവിന്ദാക്ഷൻ, പി.എം.പ്രദീപ് കുമാർ ,സുഭാഷ്, എൻ. മഹമൂദ്, അഡ്വ: സി.ടി.സജിത്, കൗൺസിലർമാരായ ഷാലിമ ടീച്ചർ, സെറീല എൻ.പി, മുസ്സൈറ കരിയാടൻ, കെ.സി.സനിൽകുമാർ സംസാരിച്ചു. തുർടന്ന് കൌൺസിലർമാരും , വനിത പ്രതിനിധികളും ബസ്സിൽ നഗരത്തിലൂടെ യാത്ര ചെയ്തു.മധുര പലഹാര വിതരണവുമുണ്ടായി.
