തലശ്ശേരി: സംസ്ഥാന സർക്കാരിന്റെ ഇന്ദിര ഗ്യാരണ്ടി സൗജന്യ കെ എസ് ആർ ടി സിബസ്സ് യാത്ര തലശ്ശേരി മണ്ഡലത്തിൽ ഉദ്ഘാടന പരിപാടി നടത്താത്ത തലശ്ശേരി എം എൽ എ കാരായി രാജൻ തലശേരി മണ്ഡലത്തിലെ സ്ത്രീ സമൂഹത്തോട് മാപ്പ് പറയണമെന്ന് മുസ്‌ലിം യൂത്ത്ലീഗ് തലശ്ശേരി മണ്ഡലം കമ്മിറ്റി.
എം എൽ എ യുടെ നിലപാട് സ്ത്രീ സമൂഹത്തോടുള്ള വെല്ലു വിളി ആണെന്ന് തലശേരി മണ്ഡലം യുത്ത് ലീഗ് പ്രസിഡന്റ് ജംഷീർ മഹമൂദ് ജനറൽ സെക്രട്ടറി അഫ്സൽ മട്ടാമ്പ്രം മണ്ഡലം ട്രഷറർ തശ്രീഫ് ഉസ്സൻമൊട്ടഎന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മണ്ഡലത്തിലെ സ്ത്രീ വോട്ടർമാരെ അവഹേളിക്കുന്ന നിലപാട് എടുത്ത കാരായി രാജൻ എം എൽ എ തലശേരി മണ്ഡലത്തിലെ സ്ത്രീ സമൂഹത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ ജനകിയ വിഷയങ്ങളിൽ പുറം തിരിഞ്ഞിരിക്കുന്ന എംഎൽഎയുടെ കാപട്യം ജനങ്ങൾ തിരിച്ചറിയണമെന്നും യുത്ത് ലീഗ് നേതാക്കൾ ആവശ്യം പെട്ടു.
