തലശ്ശേരി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ബിജെപി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ യോഗ ദിനം ആചരിക്കുന്നു. 2026 ജൂൺ 21 ഞായറാഴ്ച രാവിലെ 8 മണിക്ക് എം.എം റോഡിലെ കോ-ഓപ്പറേറ്റീവ് ബാങ്ക് ബിൽഡിങ്ങിൽ (ചന്ദ്രാവിലാസ് വെജിറ്റേറിയൻ ഹോട്ടലിന് മുകളിൽ) വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ബിജെപി സംസ്ഥാന സമിതി അംഗം എൻ.ഹരിദാസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. പ്രമുഖ യോഗാചര്യൻ പി.എം അനിൽ കുമാർ ചടങ്ങിൽ യോഗാസന പരിചയപ്പെടുത്തൽ നടത്തും.
ബിജെപി മണ്ഡലം പ്രസിഡന്റ് ലിജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് സുമേഷ്, സംസ്ഥാന സമിതി അംഗം അഡ്വ. രത്നാകരൻ, ജില്ലാ ട്രഷറർ അനിൽ കുമാർ, വൈസ് പ്രസിഡന്റ് അജേഷ്, നിശാന്ത്, കൗൺസിലർമാരായ ആശ, മിലി ചന്ദ്ര, പ്രീത പ്രദീപ് എന്നിവരും മറ്റ് ജില്ലാ-മണ്ഡലം ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും.
