തലശ്ശേരി: രമാദേവി ഭക്തമണ്ഡലി സംസ്ഥാന ജനറൽ സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ടി. ഭാസ്കരൻ കാവുംഭാഗത്തെ സുഹൃത് വേദി നേതൃത്വത്തിൽ അനുസ്മരിച്ചു.
അനുസ്മരണ സമ്മേളനം ഐഎംഎ മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ടി. എം. ബാബു രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുശീൽ ചന്ദ്രോത്ത് അധ്യക്ഷത വഹിച്ചു. ചുര്യയി ചന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
ഡോ ടി മധുസൂദനൻ, പി. രവീന്ദ്രൻ, പി. ജനാർദ്ദനൻ, സി. എൻ മുരളി, കെ എം ധർമ്മപാലൻ, കെ.വി. ഗോകുൽദാസ്, പൊന്ന്യം കൃഷ്ണൻ, ജി.വി. രാകേഷ്, ശശികുമാർ കല്ലിഡും ബിൽ, ഒ.എം സജിത്ത്, ഉഷ വിശ്വം തിരുമുമ്പിൽ, സി.പി. പ്രസീൽ ബാബു, കിരൺ ഭാസ്കർ എന്നിവർ പ്രസംഗിച്ചു. വി.കെ. ജയന്തൻ സ്വാഗതവും മധു അപ്പക്കട നന്ദിയും പറഞ്ഞു
