തലശ്ശേരി: തലശ്ശേരി നഗരസഭ പരിധിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് റെയില്‍വെ ഡിവിഷന്‍ മനേജര്‍ മധുങ്കറുമായി കൂടിക്കാഴ്ച നടത്തി കായ്യത്ത് വാര്‍ഡ് കൗണ്‍സിലര്‍ ഷാലീമ ടീച്ചര്‍.
വെള്ളക്കെട്ട് മൂലം റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തെ വീട്ടുക്കാരും ട്രെയിന്‍ യാത്രക്കാരും ദുരിതം അനുഭവിക്കുകയാണെന്ന് ഡിവിഷന്‍ മനേജറുടെ ശ്രന്ദയില്‍പ്പെട്ടുത്തി.
റെയില്‍വേയുടെ പരിധിയില്‍ വരുന്ന ഓവുചാലിലെ വേസ്റ്റുകള്‍ ജെസിബി ഉപയോഗിച്ചു നീക്കം ചെയ്യാന്‍ ഡിവിഷന്‍ മനേജറുടെ അനുവാദം കിട്ടി..
വെള്ളത്തിന്‍റെ ഒഴുക്കിന് പുതിയ ഡൈന്രജ് സംവിധാനം കൊണ്ടുവരുന്നതാണ് എന്നും കുറച്ച് സമയം അതിനു ആക്കുമെന്നും അതിനോട് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എബിസി മുന്നിലെ റെയില്‍വേ റോഡിന്‍റെ പണി പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
റെയില്‍വേ സ്റ്റേഷന്‍റെ അഞ്ചു കണ്ണുള്ള ഭാഗത്ത് കണ്ണ് വെട്ട് പണിയണമെന്ന് മുന്‍സിപ്പല്‍ സെക്രടറി ഡിവിഷന്‍ മനേജറോട് അഭ്യാര്‍ഥിച്ചിട്ടുണ്ട്..
പഠനം നടത്തി അതിനുള്ള സാഹചര്യം ഒരുക്കുമെന്ന് ഡിവിഷന്‍ മനേജര്‍ ഉറപ്പുനല്‍കി
