Zygo-Ad

തലശ്ശേരിയെ പൈതൃക നഗരമാക്കണം; വികസന നിർദേശങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന് തുറന്ന കത്തെഴുതി പൊതുപ്രവർത്തകൻ കെ പി അബ്ദുൽ ഗഫൂർ


കേരളത്തിന്റെ സമഗ്ര വികസനത്തിനും തലശ്ശേരിയുടെ പൈതൃക സംരക്ഷണത്തിനുമായി വിവിധ നിർദേശങ്ങൾ മുന്നോട്ടുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് തുറന്ന കത്തെഴുതി പൊതുപ്രവർത്തകനും എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര ജനറൽ സെക്രട്ടറിയുമായ കെ പി അബ്ദുൽ ഗഫൂർ (മഹാ ഗഫൂർ). നിലവിലെ സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ, സ്ത്രീകളുടെ സൗജന്യ ബസ് യാത്ര തുടങ്ങിയ ജനക്ഷേമ പദ്ധതികളെ കത്തിൽ അഭിനന്ദിക്കുന്നുണ്ട്. കേരളത്തിന്റെ വരുംവർഷങ്ങളിലെ വികസനത്തിനായി കാർഷിക അധിഷ്ഠിത മൂല്യവർധിത വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും പ്രവാസി നിക്ഷേപങ്ങൾ ആകർഷിക്കാൻ പ്രത്യേക നയങ്ങൾ രൂപീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കോഴിക്കോട് നഗരത്തെ സ്മാർട്ട് സിറ്റിയായി വികസിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

ചരിത്രത്തിലും സംസ്കാരത്തിലും സവിശേഷ സ്ഥാനമുള്ള തലശ്ശേരിയെ ഔദ്യോഗികമായി ഒരു ഹെറിറ്റേജ് സിറ്റിയായി പ്രഖ്യാപിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ക്രിക്കറ്റിന്റെയും സർക്കസിന്റെയും ജന്മനാടായ തലശ്ശേരിയിലെ കോട്ട, കടൽപ്പാലം, ഓവർബറീസ് ഫോളി തുടങ്ങിയ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിനായി തലശ്ശേരിയെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കുക, മുനിസിപ്പാലിറ്റിയെ കോർപ്പറേഷനായി ഉയർത്തുക, അന്തർദേശീയ നിലവാരത്തിലുള്ള മ്യൂസിയം സ്ഥാപിക്കുക, കടൽപ്പാലം നവീകരിച്ച് മിനി പോർട്ടാക്കുക, ബ്രിട്ടീഷ് കാലത്തെ മൈസൂർ റെയിൽവേ പദ്ധതി പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ ആറിന നിർദേശങ്ങളും അദ്ദേഹം കത്തിലൂടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.


വളരെ പുതിയ വളരെ പഴയ